തലാഖ്, ഏകീകൃത സിവില്‍കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമ മന്ത്രാലയത്തിന് സ്വന്തമായൊരു ചാനല്‍

തലാഖ്, ഏകീകൃത സിവില്‍കോഡ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയം പുതിയ ചാനല്‍ തുടങ്ങുന്നതായി വിവരം.
തലാഖ്, ഏകീകൃത സിവില്‍കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമ മന്ത്രാലയത്തിന് സ്വന്തമായൊരു ചാനല്‍

ന്യൂഡെല്‍ഹി: തലാഖ്, ഏകീകൃത സിവില്‍കോഡ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയം പുതിയ ചാനല്‍ തുടങ്ങുന്നതായി വിവരം. ആളുകള്‍ക്കിടയില്‍ നിയമ അവബോധം വളര്‍ത്തുക എന്നതാണ് ചാനലിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട കോടതി വിധികളെപ്പറ്റിയും സാമൂഹിക വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും വേണ്ടി കേന്ദ്ര മനുഷ്യവിഭശേഷി മന്ത്രാലയം 32 ചാനലുകളില്‍ സ്വയംപ്രഭ എന്ന പ്രോഗ്രാം ആരംഭിക്കുകയാണ് ചെയ്തത്. എന്നാല്‍ സ്വന്തമായി ചാനല്‍ തന്നെ തുടങ്ങാനാണ് നിയമ മന്ത്രാലയത്തിന്റെ തീരുമാനം. പ്രകാശ് ത്ധായെപ്പോലുള്ള ബോളിവുഡ് സംവിധായകരെക്കൊണ്ട് പരിപാടികള്‍ നിര്‍മ്മിക്കാനും നിയമ മന്ത്രാലയത്തിന് ആലോചനയുണ്ട്.

വിവിധ നിയമ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സിനിമാ- നിര്‍മ്മാണ മത്സരങ്ങളും നിയമ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും സമകാലിക വിഷയങ്ങളില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ് നിര്‍മ്മിക്കേണ്ടത്. വിജയിക്കുന്നവര്‍ക്ക് 20000 മുതല്‍ 50000 രൂപ വരെ പാരിതോഷികം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com