ത്രിവേന്ദ്രസിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നാളെ അധികാരമേല്‍ക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്രസിംഗ് റാവത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും -  ഇന്ന് ചേര്‍ന്ന് എംഎല്‍എമാരുടെ യോഗത്തിലാണ് ത്രിവേന്ദ്രസിംഗിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞടുത്തത്
ത്രിവേന്ദ്രസിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നാളെ അധികാരമേല്‍ക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്രസിംഗ് റാവത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേര്‍ന്ന് എംഎല്‍എമാരുടെ യോഗത്തിലാണ് ത്രിവേന്ദ്രസിംഗിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞടുത്തത്. ദൈ്വവാല നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹിറാസിങിനെ 24,000 വോ്ട്ടിന് പരാജയപ്പെടുത്തിയാണ് ത്രിവേന്ദസിംഗിന്റെ വിജയം.

ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ത്രിവേന്ദ്രസിംഗ് മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രിയാകുന്നത്. 1983 മുതല്‍ 2002വരെ ആര്‍എസ്എസ് പ്രചാരകനായ സിംഗ് പാര്‍ട്ടിയുടെ മറ്റ് പ്രധാന സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദധാരിയായ റാവത്ത് ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രനേതൃത്വവുമായുള്ള അടുപ്പമാണ് ഉത്തരാഖണ്ഡ്
മുഖ്യമന്ത്രി പദത്തിലേക്ക് റാവത്തിനെ എത്തിച്ചത്.

അമിത് ഷായോടൊപ്പം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണ രംഗത്തിന്റെ ചുമതല വഹിച്ചിരുന്നു റാവത്ത്. ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പ് വിജയത്തിലും റാവത്തിന്റെ സംഭാവനകള്‍ വലുതായിരുന്നു.

ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതവിജയമാണ് ബിജെപി നേടിയത്. 70 സീറ്റുകളില്‍ 57 എണ്ണത്തിലാണ് ബിജെപി വിജയം രചിച്ചത്. 46.5 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com