ആഭ്യന്തരവും ധനകാര്യവും യോഗി ആദിത്യനാഥിന് തന്നെ

ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയ്ക്ക് പൊതുമരാമത്തിന്റെയും ഭക്ഷ്യസംസ്‌കരണത്തിന്റെയും ചുമതല - ദിനേശ് ശര്‍മയ്ക്ക് വിദ്യാഭ്യസത്തിന്റെയും വിവര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ചുമതല
ആഭ്യന്തരവും ധനകാര്യവും യോഗി ആദിത്യനാഥിന് തന്നെ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. 14 മന്ത്രിമാരുടെ വകുപ്പുകളാണ് നിശ്ചയിച്ചത്. വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്  കൈമാറി. 

ആഭ്യന്തരവകുപ്പും, ധനകാര്യവും, റവന്യൂ വകുപ്പും മുഖ്യമന്ത്രി ആദിത്യ യോഗിക്ക് തന്നെയാണ്.ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണുള്ളത്. ബിജെപി ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷമാണ് വകുപ്പുകള്‍ നിശ്ചയിച്ചത്.

ആഭ്യന്തരവകുപ്പിന് വേണ്ടി മുഖ്യമന്ത്രിയും കേശവ് പ്രസാദ് മൗര്യയും അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വമെത്തിയത്. ആദിത്യയോഗിക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ്മയ്ക്ക് വിദ്യാഭ്യാസവകുപ്പിന്റെ ചുതലയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ വിവരാ സാങ്കേതിക വകുപ്പിന്റെയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. 

സ്വാമി പ്രസാദ് മൗര്യ, അശുതോഷ് ടണ്ഠന്‍, സിദ്ധാര്‍ത്ഥ് നാഥ് സിങ്, ഓം പ്രകാശ് രാജ്ബര്‍, സത്യദേവ് പച്ചൗരി, ദാരാ സിങ് ചൗഹാന്‍, സുരേഷ് ഖന്ന, കെപി മൗര്യ, ശ്രീകാന്ത് ശര്‍മ, റീത്താ ബഹുഗുണ ജോഷി, സൂര്യപ്രകാശ്, ചേതന്‍ ചൗഹാന്‍ എന്നിവരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടികയാണ് മുഖ്യമന്ത്രി കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com