പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ; ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍

ഗോവധം രാജ്യത്ത് നിരോധിക്കുക. പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ നല്‍കുക എന്നിവ നിഷ്‌കര്‍ശിക്കുന്നതാണ് ബില്‍
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ; ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന പ്രൈവറ്റ് മെമ്പര്‍ ബില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു. പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണ് സുബ്രഹ്മണ്യന്‍ സ്വാമി അവതരിപ്പിച്ചിരിക്കുന്നത്.

പശു സംരക്ഷണ ബില്ലിന്മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ പിന്നീട് നടക്കും. ഗോവധം രാജ്യത്ത് നിരോധിക്കുക. പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ നല്‍കുക എന്നിവ നിഷ്‌കര്‍ശിക്കുന്നതാണ് ബില്‍. ഇതിന് ഭരണഘടനയിലെ 37, 48 ആര്‍ട്ടിക്കിള്‍ ഉപയോഗിക്കണമെന്നും ബില്ലില്‍ പറയുന്നു. 

ഉത്തര്‍പ്രദേശില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന അറവുശാലകള്‍ യോഗി ആദിത്യനാഥ് അടപ്പിച്ചതിന് പിന്നാലെയാണ് പശു സംരക്ഷണത്തിന് ബില്ലുമായി ബിജെപി നേതാവ് രാജ്യസഭയില്‍ രംഗത്തെത്തിയിരിക്കുന്നത്.പശുക്കളെ വധിച്ചെന്നാരോപിച്ച് യുപിയിലെ ഹത്‌റാസില്‍ അറവുശാലകള്‍ക്ക് ഗോ സംരക്ഷകര്‍ തീയിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com