ഏപ്രില്‍ ഒന്നുമുതല്‍ കൊച്ചിയുള്‍പ്പെടെ ഏഴ് വിമാനതാവളങ്ങളില്‍ ഹാന്‍ഡ്ബാഗുകളുടെ സ്റ്റാമ്പിങ്ങും ടാഗിങ്ങും ഇല്ല

കൊച്ചിയെ കൂടാതെ മുംബൈ, ന്യൂഡെല്‍ഹി, ബംഗളൂരൂ, ഹൈദരബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് വിമാനതാവളങ്ങളില്‍ ഏപ്രില്‍ ഒന്നു മുതലാണ് പുതിയനിയമം പ്രാബല്യത്തില്‍ വരിക
ഏപ്രില്‍ ഒന്നുമുതല്‍ കൊച്ചിയുള്‍പ്പെടെ ഏഴ് വിമാനതാവളങ്ങളില്‍ ഹാന്‍ഡ്ബാഗുകളുടെ സ്റ്റാമ്പിങ്ങും ടാഗിങ്ങും ഇല്ല

കൊച്ചി: കൊച്ചിയുള്‍പ്പെടെ ഏഴ് വിമാനതാവളങ്ങളില്‍ ഹാന്‍ഡ്ബാഗുകളുടെ സ്റ്റാമ്പിങ്ങും ടാഗിങ്ങും ഒഴിവാക്കുന്നു. ആഭ്യന്തരയാത്രയ്ക്കാര്‍ക്കാണ് ഈ സൗകര്യം ഉണ്ടാകുക. കൊച്ചിയെ കൂടാതെ മുംബൈ, ന്യൂഡെല്‍ഹി, ബംഗളൂരൂ, ഹൈദരബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് വിമാനതാവളങ്ങളില്‍ ഏപ്രില്‍ ഒന്നു മുതലാണ് പുതിയനിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ സമയനഷ്ടം ഇല്ലാതാകും. യാത്രക്കാര്‍ക്ക് ഈ നടപടി ഏറെ സൗകര്യമാകുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ഒപി സിംഗ് വ്യക്തമാക്കി. ആദ്യത്തെ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനം. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് വിമാനത്താവളങ്ങളില്‍ ഈ സംവിധാനം നിലവില്‍ ഉള്ളത്. 

ഇബോര്‍ഡിങ് കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനക്ക് ശേഷം ബോര്‍ഡിങ് ഗേറ്റിലെത്തുന്ന യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളില്‍ നിന്ന് സെക്യൂരിറ്റി ചെക്ക്ഡ് ടാഗ് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ട്. പിന്നീട് പുതിയ ടാഗ് ലഭിക്കുന്നതിനായി യാത്രക്കാര്‍ സുരക്ഷാ പരിശോധനാ കൗണ്ടറില്‍ എത്തണം. ഇത് പലപ്പോഴും വിമാനം വൈകാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം. ഏവിയേഷന്‍ സെക്രട്ടറിയുടെ പുതിയ നിര്‍ദേശം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയം കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com