പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം ജയിലില്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഗോവധനിരോധനം കര്‍ശനമാക്കുന്നത് - വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്
പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം ജയിലില്‍

അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ജീവ്യപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്തില്‍ നിയമഭേദഗതി. 1954 ലെ മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്ലാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നിയമമനുസരിച്ച് പശു, കാളകള്‍, എരുമ തുടങ്ങിയ ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കൊല്ലുന്നത് ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കും. 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഇറച്ചിക്കായി പശുവിനെ കടത്തുന്നത് കുറ്റകരമാക്കി നിയമം കൊണ്ടുവന്നത്.

പശുവിനെ കൊല്ലുന്നവര്‍ക്ക് 2011ലെ നിയമ പ്രകാരം ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്. പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങള്‍ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും.

പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമരൂപീകരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി. പശുക്കളെയോ, കാളകളെയോ അറവുശാലകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ കേസില്‍ അന്തിമ വിധി വന്നശേഷമെ വാഹനങ്ങള്‍ വിട്ടുനല്‍കു. 

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഗോവധനിരോധനം കര്‍ശനമാക്കുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com