വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്റെ റോക്കറ്റ് ലോഞ്ചറുകള്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനീക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചതായാണ് സൂചന
വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. 

പൂഞ്ചിലെ കൃഷ്ണ ഘാതി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പ്രദേശവാസികള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്റെ റോക്കറ്റ് ലോഞ്ചറുകള്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനീക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചതായാണ് സൂചന. 

ഇന്ത്യന്‍ ആര്‍മിയിലെ ഒരു ജവാനും ബിഎസ്എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു ബിഎസ്എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com