50 പാക് സൈനീകരുടെ തലയറുത്ത് പകരം വീട്ടണമെന്ന് കൊല്ലപ്പെട്ട ജവാന്റെ മകള്‍

50 സൈനീകരുടെ തലയറുത്ത് വേണം പാക്കിസ്ഥാനോട് പകരം വീട്ടാനെന്ന് കൊല്ലപ്പെട്ട ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍
50 പാക് സൈനീകരുടെ തലയറുത്ത് പകരം വീട്ടണമെന്ന് കൊല്ലപ്പെട്ട ജവാന്റെ മകള്‍

ദിയോറ: 50 പാക് സൈനീകരുടെ തലയറുക്കണമെന്ന് പാക്കിസ്ഥാന്‍ മൃതദേഹം വികൃതമാക്കിയ ബിഎസ്എഫ് ജവാന്റെ മകള്‍. 50 സൈനീകരുടെ തലയറുത്ത് വേണം പാക്കിസ്ഥാനോട് പകരം വീട്ടാനെന്ന് കൊല്ലപ്പെട്ട ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍. 

തന്റെ പിതാവിന്റെ ജീവത്യാഗത്തിന് 50 പാക് സൈനീകരുടെ തലയറുത്ത് വേണം മറുപടി നല്‍കാനെന്ന് ഉത്തര്‍പ്രദേശിലെ ദിയോറ സ്വദേശിയായ സരോജ് പറയുന്നു. 

യാതൊരു പ്രകോപനവുമില്ലാതെ പൂഞ്ചിലെ കൃഷ്ണ ഗാതി മേഖലയിലെ സൈനീക കേന്ദ്രം ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവയ്പ്പിലാണ് പ്രേം സാഗറും മറ്റൊരു സൈനീകനും കൊല്ലപ്പെട്ടത്. 

പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കാടത്ത നടപടിക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com