മഹാത്മാഗാന്ധി പഠിച്ച സ്‌കൂള്‍ മ്യൂസിയമാകുന്നു

ഗാന്ധിയുടെ ഓര്‍മകള്‍ നിലനിര്‍ത്തുകയാണ് മ്യൂസിയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌ -  മ്യൂസിയത്തിന് 12 കോടി രൂപ ചെലവിടാനാണ് സര്‍ക്കാര്‍ തീരുമാനം
മഹാത്മാഗാന്ധി പഠിച്ച സ്‌കൂള്‍ മ്യൂസിയമാകുന്നു

രാജ്‌കോട്ട്:  മഹാത്മഗാന്ധി പഠിച്ച ഗുജറാത്തിലെ സ്‌കൂള്‍ ലോകോത്തരനിലവാരത്തിലുള്ള മ്യൂസിയമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗാന്ധിയുടെ ഓര്‍മകള്‍ നിലനിര്‍ത്തുകയാണ് മ്യൂസിയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇതുസംബന്ധിച്ച തീരുമാനം കഴിഞ്ഞ ആഗസ്തില്‍ സര്‍ക്കാര്‍  കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റാനുള്ള പകരം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂസയത്തിന്റെ പണി കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്ഘട്ട് ആല്‍ഫ്രഡ് ഹൈസ്‌കൂളില്‍  1880 മുതല്‍ 1887 വരെയായിരുന്നു ഗാന്ജി പഠിച്ചിരുന്നത്. ഗുജറാത്തിലെ ആദ്യ ഇംഗ്ലീഷ് സ്‌കൂളും ഇത് തന്നെയായിരുന്നു. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് സ്‌കൂളിന് മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്ന് പേരിട്ടത്. മ്യൂസിയത്തിന് 12 കോടി രൂപ ചെലവിടാനാണ് സര്‍ക്കാര്‍ തീരുമാനം. വിശാലമായ സ്‌കൂള്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1853ല്‍ കേണല്‍ സിങ്ങ്  നിര്‍മ്മിച്ചതാണ്. രാജ്‌കോട്ട് ഇംഗഌഷ് സ്‌കൂള്‍ എന്നാണ് ആദ്യം വിളിച്ചിരുന്നത്.1907ലാണ് ആല്‍ഫ്രഡ് സ്‌കൂള്‍ എന്ന് പേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com