ഗുജറാത്തില്‍ അടിച്ചു ഫിറ്റായി വന്ന മന്ത്രിപുത്രനെ വിമാനത്തില്‍ കയറ്റിയില്ല

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടലിന്റെ മകന്‍ ജെയ്മിന്‍ പട്ടേലിനെയാണ് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കിയത്
ഗുജറാത്തില്‍ അടിച്ചു ഫിറ്റായി വന്ന മന്ത്രിപുത്രനെ വിമാനത്തില്‍ കയറ്റിയില്ല

അഹമ്മദാബാദ്: ഗുജറാത്തില്‍ വെള്ളമടിച്ച് ഫിറ്റായി വന്ന മന്ത്രിപുത്രനെ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറ്റിയില്ല. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടലിന്റെ മകന്‍ ജെയ്മിന്‍ പട്ടേലിനെയാണ് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. കുടുംബത്തോടൊപ്പമാണ് ഗ്രീസിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ജെയ്മിന്‍ എത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഹമ്മദാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് ജെയ്മിന്‍ ടിക്കറ്റ് ബുക്ക ചെയ്തിരുന്നത്. എന്നാല്‍ മദ്യ ലഹരിയില്‍ ആടിക്കുഴഞ്ഞെത്തിയ ജെയ്മിന്‍ പട്ടേലിനെയും ഭാര്യ ഝലകിനെയും മകള്‍ വൈശാലിയെയും വിമാനത്തില്‍ കയറ്റാതെ അധികൃതര്‍ തടയുകയായിരുന്നു. 

നടക്കാന്‍ പറ്റാതെ ജെയ്മിന്‍ വിമാനത്താവളത്തിനുള്ളില്‍ വീല്‍ ചെയറിലിരുന്നാണ് ഇമിഗ്രേഷനും മറ്റു പരിശോധനക്കുമായി എത്തിയതെന്ന് അധികൃതര്‍ പററഞ്ഞു. 

അതേസമയം, തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് നിതിന്‍ പട്ടേല്‍ പ്രതികരിച്ചു. ഗ്രീസില്‍ അവധിക്കാലം ചെലവഴിക്കാനാണ് മകനും കുടുംബവും യാത്രതിരിച്ചത്. മകന് സുഖമില്ലായിരുന്നു. അതിനാല്‍ വീട്ടിലേക്ക് തിരികെ വിളിച്ചതിനാലാണ് യാത്ര ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com