മുംബൈ: വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി ബോളിവുഡ് താരം വിവേക് ഒബ്റോയ്. രാജ്യത്തിന് വേണ്ടി ജീവന് നല്കിയ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ഫ്ലാറ്റുകളാണ് വിവേക് ഒബ്റോയ് നിര്‍മിച്ചു നല്‍കിയത്.
മഹാരാഷ്ട്രയിലെ താനെയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 11ന് സുഖ്മയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നല്കി കഴിഞ്ഞു. ഇനിയുള്ള 21 ഫ്ലാറ്റുകളും കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.
ഫ്ലാറ്റ് നിര്‍മിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലായതിനാല്‍ മഹാരാഷ്ട്രക്കാരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് താരം വ്യക്തമാക്കുന്നു. ഒബ്റോയുടെ നീക്കത്തില്‍ സിആര്‍പിഎഫ് നന്ദി പറഞ്ഞു. കൊല്ലപ്പെട്ട മഹാരാഷ്ട്രക്കാരായ ജവാന്മാരുടെ വിവരങ്ങള്‍ നല്‍കുമെന്നും സിആര്‍പിഎഫ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ