ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ വീണ്ടും സംഘടിത അക്രമം: ഒരു മരണം;ഇരുപതോളം പേര്‍ക്ക് പരിക്ക്

റാലി കഴിഞ്ഞ് മടങ്ങിയവരുടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാളുകളും വടികളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു
ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ വീണ്ടും സംഘടിത അക്രമം: ഒരു മരണം;ഇരുപതോളം പേര്‍ക്ക് പരിക്ക്

സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിതര്‍ക്ക് നേരെ അക്രമം.ദളിതര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് എതിരെ ബിഎസ്പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ താക്കൂര്‍ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് മാരക പരിക്കുകള്‍ പറ്റിയിട്ടുണ്ട്. 

റാലി കഴിഞ്ഞ് മടങ്ങിയവരുടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാളുകളും വടികളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് അക്രമത്തില്‍ പരിക്കേറ്റവര്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ താക്കൂര്‍ സമുദായക്കാരാണെന്ന് അക്രമത്തിന് ഇരയായവര്‍  പറയുന്നുണ്ട് എങ്കിലും ആരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളേയും സ്ത്രീകളേയും അടക്കം അക്രമകാരികല്‍ മര്‍ദ്ദിച്ചു.

അക്രമത്തില്‍ മരിച്ചയാള്‍ സഹറന്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. ആശിഷ് മേഘരാജ് എന്നയാളാണ് മരിച്ചത്. അടിവയറില്‍ മാരകമായി മുരിവേറ്റാണ് ഇയ്യാളെ ആശുപത്രിിയില്‍ പ്രവേശിപ്പിച്ചത്. മെയ് അഞ്ചിനാണ് ശഹരണ്‍പൂരില്‍ ജാതിസംഘര്‍ഷം ആരംഭിക്കുന്നത്. സംഘര്‍ഷത്തില്‍ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മരിച്ചതോടെയാണ് സംഘര്‍ഷം അതിര് വിട്ടത്. തുടര്‍ന്ന് നടന്ന അക്രമത്തില്‍ ദളിതരുടെ വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നി.ന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com