യുവാവിനെ മനുഷ്യകവചമാക്കി 12 ജീവന്‍ രക്ഷിച്ചെന്ന് സൈനികമേധാവി

യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ഗ്രാമങ്ങളില്‍ പരേഡ് ചെയ്തതില്‍ വിശദീകരണവുമായി സൈനിക മേധാവി മേജര്‍ നിതിന്‍ ലീതോള്‍ ഗൊഗോയി.
യുവാവിനെ മനുഷ്യകവചമാക്കി 12 ജീവന്‍ രക്ഷിച്ചെന്ന് സൈനികമേധാവി

ശ്രീനഗര്‍: യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ഗ്രാമങ്ങളില്‍ പരേഡ് ചെയ്തതില്‍ വിശദീകരണവുമായി സൈനിക മേധാവി മേജര്‍ നിതിന്‍ ലീതോള്‍ ഗൊഗോയി. അങ്ങനെ ചെയ്തതിനാല്‍ 12 ജീവന്‍ രക്ഷിക്കാനായി എന്നാണ് ഗൊഗോയി പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇയാളെ പ്രത്യേക ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രതികരണം വന്നത്.

ആളുകള്‍ക്ക് നേരെ 1200ഓളം പേര്‍ കല്ലേറ് നടത്തുന്നുണ്ടെന്ന് ഐടിബിപി വിവരം നല്‍കിയതിനെത്തുടന്നാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് സൈനിക മേധാവി പറയുന്നത്. തുടര്‍ന്ന് പ്രക്ഷോഭകാരികളോട് കല്ലേറ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവരതിന് തയാറായില്ല. അതിനാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഫറൂഖ് അഹമ്മദ് ദര്‍ എന്നയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിടുകയായിരുന്നെന്നും ഗൊഗോയ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com