ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 729 രൂപയായി. പത്തൊന്‍പത് കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1289രൂപയായി.
എല്ലാ മാസവും വില വര്‍ധിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് പാചക വാതകത്തിന് വീണ്ടും വില കൂട്ടിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ