ടിപ്പു ജയന്തി ആഘോഷം:  പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നോ?  ഹൈക്കോടതി

ടിപ്പു ജയന്തി ആഘോഷങ്ങള്‍ തടയണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം
ടിപ്പു ജയന്തി ആഘോഷം:  പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നോ?  ഹൈക്കോടതി

ബംഗളുരൂ: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണോ എന്ന ചോദ്യവുമായി കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷങ്ങള്‍ തടയണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. 

2015ല്‍ ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായി ആക്രമണം നടന്നിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് ഈ വര്‍ഷത്തെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ തടയണമെന്ന് പൊതുതാത്പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതിക്ക് മുന്‍പിലെത്തിയത്. കൊടക് ജില്ലയിലെ ആയിരങ്ങളെ ടിപ്പു സുല്‍ത്താന്‍ കൊന്നൊടുക്കിയതായി ചരിത്രരേഖകളില്‍ പറയുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂനപക്ഷ വോട്ട് ലക്ഷ്യം വെച്ചാണ്് ടിപ്പു ജയന്തി വിപുലമായി ആഘോഷിക്കുന്നതെന്ന ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ വോട്ടുബാങ്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കന്നട രാജ്യോത്സവത്തെക്കാല്‍ കര്‍ണാടക സര്‍ക്കാര്‍ ആവേശം കാണിക്കുന്നത് ടിപ്പു ജയന്തിക്കാണെന്നായിരുന്നു അമിത് ഷായുടെ ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com