ത്രിപുരയില്‍ ആറ് ബിജെപി എംഎല്‍എമാര്‍

ത്രിപുര നിയമസഭയില്‍ ഇനി ആറ് ബിജെപി എംഎല്‍എമാര്‍ - തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു 
ത്രിപുരയില്‍ ആറ് ബിജെപി എംഎല്‍എമാര്‍

അഗര്‍ത്തല: ബിജെപിയിലേക്ക് കൂറുമാറിയ ത്രിപുരയിലെ ആറ് തൃണമല്‍ കോണ്‍ഗ്രസ് എല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇനി ബിജെപി എംഎല്‍എമാരായി പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. ഈ വര്‍ഷം ഓഗസ്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ദിബാ ചന്ദ്ര, സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, പ്രന്‍ജിത് സിങ റോയ്, ദിലീപ് സര്‍ക്കാര്‍ ബിശ്വ ബന്ദു സെന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍. തൃണമൂലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നുമാണ് എംഎല്‍എമാര്‍ പറയുന്നത്. ബിജെപിയുടെ നിയമസഭാ നേതാവായി ദളിത് നേതാവായ ദിബാ ചന്ദ്രയെ തെരഞ്ഞെടുത്തു. 

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് പേരും കോണ്‍ഗ്രസ് പ്രതിനിധികളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍  ചേരുകയായിരുന്നു. 60 അംഗനിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 51 സീറ്റാണുള്ളത്. കോണ്‍ഗ്രസ് 3, ബിജെപി ആറ് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com