ഛില്ലര്‍ പ്രയോഗം വെട്ടിലാക്കി; തരൂര്‍ ഖേദപ്രകടനം നടത്തി

പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ഷമാപണം നടത്തിക്കൊണ്ട് അല്‍പസമയത്തിനകം മറ്റൊരു ട്വീറ്റ് കൂടി പ്രത്യക്ഷപ്പെട്ടിരുന്നു.
ഛില്ലര്‍ പ്രയോഗം വെട്ടിലാക്കി; തരൂര്‍ ഖേദപ്രകടനം നടത്തി

ലോകസുന്ദരി മാനുഷി ഛില്ലാറിനെ പരിഹസിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് തരൂര്‍ ക്ഷമാപണം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ വനിതാ കമ്മീഷന്‍ തരൂരിന് നോട്ടീസ് അയച്ചിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനുഷിയെ അവഹേളിച്ചത്. ട്വീറ്റ് വിവാദമായതിനെത്തുടര്‍ന്ന് ഷമാപണം നടത്തിക്കൊണ്ട് അല്‍പസമയത്തിനകം മറ്റൊരു ട്വീറ്റ് കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പരിഹസിച്ചുള്ള ട്വീറ്റാണ് ശശി തരൂര്‍ എംപിക്ക് തിരിച്ചടിയായത്. നോട്ട് നിരോധനത്തെ ബുദ്ധിമോശം എന്ന് പരാമര്‍ശിച്ചതിനൊപ്പമാണ് ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മാനുഷിയെ പരിഹസിച്ചത്. 

ഇന്ത്യന്‍ രൂപയ്ക്ക് ലോകത്താകെ മേധാവിത്വമുണ്ടെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ ചില്ലറ പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. മോശപ്പെട്ട വ്യത്യാസമെന്നതിനു ഹിന്ദിയില്‍ ഉപയോഗിക്കുന്ന പദമാണ് ചില്ലാര്‍. മാനുഷിക്കെതിരായ തരംതാണ പരാമര്‍ശത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ തരൂര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് തരൂര്‍ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തി. താന്‍ ഒരു തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ഏതായാലും തരൂരിന്റെ പരാമര്‍ശത്തിനെതിരെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com