പദ്മാവതി വിവാദം; മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി

പദ്മാവതി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്  ദീപിക പദുക്കോണ്‍ പിന്‍മാറി 
പദ്മാവതി വിവാദം; മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി

ദ്മാവതി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പദ്മാവതിയിലെ നായിക ദീപിക പദുക്കോണ്‍ പിന്‍മാറി. 28ന് ഹൈദ്രാബാദില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് പരിപാടിയില്‍ നിന്നാണ് ദീപിക പിന്‍മാറിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുക്കുന്നുവെന്നതാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. 

പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദീപിക പിന്‍മാറിയതായി തെലങ്കാന സര്‍ക്കാരിലെ മുതിര്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന സെഷനില്‍ സംസാരിക്കാമെന്നായിരുന്നു ദീപിക ഏറ്റിരുന്നത്. 

പദ്മാവതിക്കെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ നീക്കം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ദീപികയുടെ പിന്‍മാറ്റം എന്നറിയുന്നു. ദീപികയുടെയും ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബിജെപി മീഡിയ ടീം കോര്‍ഡിനേഷന്‍ മേധാവി സൂരജ്പാല്‍ സിങ് രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരടക്കം ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസിങ് തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com