രാഹുലിന്റെ അമേഠി സന്ദര്‍ശനം മാറ്റണമെന്ന് ജില്ലാ ഭരണകൂടം; രാഹുലിനെ ആദിത്യനാഥ് ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ അമേഠിയിലെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഭരണകൂടം - രാഹുലിന് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് വാദം
രാഹുലിന്റെ അമേഠി സന്ദര്‍ശനം മാറ്റണമെന്ന് ജില്ലാ ഭരണകൂടം; രാഹുലിനെ ആദിത്യനാഥ് ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ്

ലഖ്‌നോ: സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ അമേഠിയിലെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഭരണകൂടം. ഒക്ടോബര്‍ നാലുമുതല്‍ ആറ് വരെയായിരുന്നു സന്ദര്‍ശനം. സന്ദര്‍ശന തിയ്യതി മാറ്റണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം. അഞ്ചാം തിയ്യതിക്ക് ശേഷം ഏതെങ്കിലും ദിവസത്തേക്ക് സന്ദര്‍ശനം മാറ്റണമെന്നാണ് ആവശ്യം.

രാഹുലിന് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ  ഭരണകൂടത്തിന്റെ വാദം. ദസറയുടെ മുഹറത്തിന്റെയും കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇല്ലാകാര്യങ്ങള്‍ പറയുകയാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് മണ്ഡലത്തില്‍ രാഹുലിനെ കാണാനില്ലെന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സമ്ൃതി ഇറാനിയും ഈ മാസം 10ന് അമേഠി സന്ദര്‍ശിക്കുന്നുണ്ട്. ഈ സന്ദര്‍ശനത്തിന്റ് പ്രഭകൊടുമൊ എന്ന ഭയമാണ് സര്‍ക്കാരിനെരക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നുത്. രാഹുല്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയുമോയെന്ന് യോഗി ആദിത്യനാഥ് കരുതന്നാണ് സന്ദര്‍ശനം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com