ഗാന്ധിനഗര്‍: മീശ വച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ മേല്ജാതിക്കാര് അക്രമം നടത്തുന്നത് പതിവായിയിരിക്കേ വ്യത്യസ്തവും ശക്തവുമായ പ്രതിഷേധവുമായി ദലിത് യുവാക്കള്‍. മീശ പിരിച്ച റോഡിറിങ്ങി നടക്കുന്ന ചിത്രങ്ങള്‍ 'മിസ്റ്റര്‍ ദലിത്' എന്ന പേരില്‍ മീശ പിരിച്ച ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മീശ വെച്ചതിന് ദലിത് യുവാക്കളെ മേല്ജാതിക്കാര് ക്രൂരമായി മര്‍ദിച്ചിരുന്നു. നിയമവിദ്യാര്‍ഥി കൃനാല്‍ മഹേരി (30), പീയുഷ് പര്‍മാര്‍ (24) എന്നിവര്‍ക്കാണ കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. മര്‍ദ്ദനം നേരിട്ട ദലിത് യുവാവിന്റെ ബന്ധു ദിഗന്ത് മഹെരിയയ്ക്കു (17) നേരെ ഇന്ന ആക്രമണമുണ്ടായി.
ഇതുകൂടിയായതോടെ പ്രതിഷേധവുമായി നൂറുകണക്കിന് യുവാക്കളാണ് രംഗത്തെത്തിയത്.സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. മീശ പിരിച്ച് മിസ്റ്റര്‍ ദലിത് എന്ന അടിക്കുറിപ്പോടെ തങ്ങളുടെ ചിത്രം വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. പലരും പ്രൊഫൈല്‍ ചിത്രം മിസ്റ്റര്‍ ദലിത് എന്നാക്കി മാറ്റിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ