യോഗിയെ കൊണ്ടുവരികയല്ല, ഗുരുവിനെ കൊണ്ടുപോകുകയാണ് വേണ്ടത്;  ബിജെപിയോട് രാമചന്ദ്ര ഗുഹ

അമിത് ഷായും ആദിത്യാനാഥും റോബിന്‍ ജെഫ്രി എഴുതിയ കേരളത്തെക്കുറിച്ചുള്ള പുസ്തകം വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടപ്പിലാക്കുകയാണ് വേണ്ടതെന്നും രാമചന്ദ്ര ഗുഹ
യോഗിയെ കൊണ്ടുവരികയല്ല, ഗുരുവിനെ കൊണ്ടുപോകുകയാണ് വേണ്ടത്;  ബിജെപിയോട് രാമചന്ദ്ര ഗുഹ

ദിത്യനാഥിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പകരം ബിജെപി,ആര്‍എസ്എസ് നേതാക്കള്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പശ്ചാതലത്തിലാണ് രാമചന്ദ്രഗുഹയുടെ പ്രതികരണം.ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. 

അമിത് ഷായും ആദിത്യാനാഥും റോബിന്‍ ജെഫ്രി എഴുതിയ കേരളത്തെക്കുറിച്ചുള്ള പുസ്തകം വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

കേരളത്തിന്റെ സാമ്പത്തിക,സാമൂഹ്യ പുരോഗതിയില്‍ കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവ സഭയും ഹിന്ദു രാജാക്കന്‍മാരും ശ്രീനാരായണ ഗുരുവും ഒരേപോലെ പങ്കുവഹിച്ചെന്ന് ജെഫ്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. 

ചുവപ്പ്,ജിഹാദി ഭീകരതയെ ചെറുക്കുക എന്ന മുദ്രാവാക്യമുര്‍ത്തി കേരള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും എംപിമാരും ഒക്കെ പങ്കെടുക്കുന്നുണ്ട്. ഇന്നലെ കണ്ണൂരിലെ ജാഥയില്‍ പങ്കെടുത്ത യോഗി ആദിത്യനാഥ്,കേരളത്തിലെ ആരോഗ്യ മേഖല മോശമാണെന്നും ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണം എന്നും പറഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com