ഉദംപൂര്‍: ജമ്മുകശ്മീര്‍ ഉദംപൂരിലെ ജില്ലാ ആശുപത്രിയില്‍ കുടിവെളളത്തില്‍ പാമ്പിനെ കണ്ടെത്തി. കുപ്പിയിലെ വെളളം രോഗിയുടെ വായില്‍ പകര്‍ന്നു കൊടുക്കുന്നതിന് ഇടയിലാണ് സംഭവം. കൂട്ടിയിരിപ്പുകാരനായ പിതാവാണ് കുപ്പിയില്‍ പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ആശുപത്രിയിലെ വാട്ടര്‍ കൂളറില്‍ നിന്നാണ് വെളളം ശേഖരിച്ചത്. തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പിതാവ് ആരോപിച്ചു. ഭൂഗര്‍ഭ പൈപ്പുകള്‍ വഴിയാണ് വെളളം ലഭിക്കുന്നതെന്നും ഇതിലുടെയാകാം പാമ്പ് കയറിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ