ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടുത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീപടര്‍ന്നത്.
20 മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.കമ്പ്യൂട്ടറിന്റെ സിപിയുവില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് അറിയാന്‍ സാധിക്കുന്ന പ്രാഥമിക വിവരം.
പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ