കശ്മീരില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്ത്യന്‍ പളളിയില്‍ മതമൈത്രിയുടെ മണി മുഴങ്ങി

കശ്മീരില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്ത്യന്‍ പളളിയില്‍ മതമൈത്രിയുടെ മണി മുഴങ്ങി

ശ്രീനഗറിലെ ഹോളി ഫാമിലി കാത്തലിക് പള്ളിയിലാണ് മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ചു മണിമുഴക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ,പ്രധാന ക്രിസ്ത്യന്‍ പളളിയില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മതസൗഹാര്‍ദത്തിന്റെ മണിമുഴക്കി. 
 വര്‍ഷങ്ങള്‍ക്കു മുന്‍പ് തീപിടിത്തത്തില്‍ നശിച്ച ക്രിസ്ത്യന്‍ പള്ളിയിലെ മണിയുടെ സ്ഥാനത്താണ് പുതിയത് സ്ഥാപിച്ചത്.  ശ്രീനഗറിലെ ഹോളി ഫാമിലി കാത്തലിക് പള്ളിയിലാണ് മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ചു മണിമുഴക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ശ്രീനഗറിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായ ഹോളി ഫാമിലി ചര്‍ച്ചിന് 121 വര്‍ഷത്തെ പഴക്കമുണ്ട്.ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഈ പള്ളിയിലെ മണി 50 വര്‍ഷം മുന്‍പ് ഒരു തീപിടിത്തത്തില്‍ നശിക്കുകയായിരുന്നു. 1967 ജൂണ്‍ ഏഴിനായിരുന്നു സംഭവം.  അതിനു ശേഷം അരനൂറ്റാണ്ടു കാലത്തേക്ക് മുഴങ്ങിയിട്ടേയില്ല. പുതുതായി സ്ഥാപിച്ച പള്ളിമണിക്ക് 105 കിലോഗ്രാം ഭാരമുണ്ട്. ശ്രീനഗറിലെ 30 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് മണി സംഭാവന ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com