ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ദളിത് യുവതിയെ വിവാഹം കഴിക്കുമോ?  രാഹുലിനോട് കേന്ദ്രമന്ത്രി

ഒരോ ദിവസം കഴിയുന്തോറും രാഹുല്‍ ഗാന്ധി പക്വത ആര്‍ജ്ജിക്കുന്നു, രാഹുല്‍ ഗാന്ധി ഇനി മുതല്‍ പപ്പുവല്ലെന്നും രാംദാസ് അതാവാല
ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ദളിത് യുവതിയെ വിവാഹം കഴിക്കുമോ?  രാഹുലിനോട് കേന്ദ്രമന്ത്രി

മുംബൈ:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാല.  കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കുളള സ്ഥാാനാരോഹണം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും ദേശീയ തലത്തില്‍ ചര്‍ച്ചയാണ്. കഴിഞ്ഞ ദിവസം വിവാഹവുമായി ബ്ന്ധപ്പെട്ട ചോദ്യത്തിന് എല്ലാം വിധി പോലെ നടക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ രാംദാസ് അതാവാലയുടെ പ്രതികരണം.

ഒരോ ദിവസം കഴിയുന്തോറും രാഹുല്‍ ഗാന്ധി പക്വത ആര്‍ജ്ജിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇനി മുതല്‍ പപ്പുവല്ല. രാഷ്ട്രീയ പ്രചാരണ രംഗത്ത് സജീവമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയില്‍ ആത്മവിശ്വാസം പ്രകടമാണെന്നും അതാവാല ചൂണ്ടികാട്ടി. രാഹുല്‍ ഗാന്ധി ദളിത് വീടുകളില്‍ പോകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മിശ്രവിവാഹത്തിന് രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അതാവാല മുംബൈയിലെ ഒരു പരിപാടിയില്‍ പറഞ്ഞു.  

മിശ്രവിവാഹം രാജ്യത്തെ ജാതി സമ്പ്രദായത്തിന് അറുതി വരുത്തുമെന്നായിരുന്നു മഹാത്മ ഗാന്ധി എപ്പോഴും പറഞ്ഞിരുന്നത്. നിരവധി പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറായി വരും. എന്നാല്‍ ഈ വിഷയത്തില്‍ മാതൃകപരമായ നിലപാട് സ്വീകരിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും അതാവാല ചൂണ്ടികാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com