അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണത്തിന് പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കള്‍ മരിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗര്‍, മാനാസ, വീരമംഗം, ഹിമ്മത്നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ നിന്ന് വദഗ്ധ ചികിത്സയ്ക്ക് കൊണ്ടുവന്നതാണ്. തൂക്കകുറവ്,ശ്വാസതടസ്സം ഉള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികില്‍സക്കായ് ഇവിടെ കൊണ്ടുവന്നത്.
സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ