കെജ്രിവാളിന്റെ റാലിയില്‍ മോദിക്ക് ജയ് വിളി;കെട്ടിട നികുതി നിര്‍ത്തിയാല്‍ താനും ജയ് വിളിക്കാമെന്ന് കെജ് രിവാള്‍

മോദിക്ക് ജയ് വിളിച്ചാല്‍ വീടുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിട നികുതി മോദി പിന്‍വലിക്കുമോയെന്നായിരുന്നു മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് കെജ് രിവാളിന്റെ ചോദ്യം
കെജ്രിവാളിന്റെ റാലിയില്‍ മോദിക്ക് ജയ് വിളി;കെട്ടിട നികുതി നിര്‍ത്തിയാല്‍ താനും ജയ് വിളിക്കാമെന്ന് കെജ് രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ റാലിക്കിടെ നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം. ശനിയാഴ്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഎപി സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ കെജ് രിവാള്‍ വിശദമാക്കുന്നതിനിടയിലായിരുന്നു ഒരു കൂട്ടം ആളുകള്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. 

മോദിക്ക് ജയ് വിളിച്ചാല്‍ വീടുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിട നികുതി മോദി പിന്‍വലിക്കുമോയെന്നായിരുന്നു മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് കെജ് രിവാളിന്റെ ചോദ്യം. കെട്ടിട നികുതി മോദി പിന്‍വലിക്കുമെങ്കില്‍ താനും മോദിക്ക് ജയ് വിളിക്കാം. ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി വൈദ്യുതി നിരക്ക് കുറയ്ക്കാനെങ്കിലും മോദിക്ക് സാധിക്കുമോയെന്നും കെജ് രിവാള്‍ ചോദിച്ചു. മോദിക്ക് ജയ് വിളിച്ച് നിങ്ങളുടെ വിശപ്പടക്കാന്‍ സാധിക്കില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കെജ് രിവാള്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സയിദുമായി കൂടിക്കാഴ്ച നടത്തി. ഏത് ബട്ടന്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്ന ക്രമത്തിലാണ് വോട്ടിങ് മെഷിനുകളിലെ സോഫ്‌റ്റ്വെയര്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കെജ് രിവാള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com