പാമ്പിനെ മാലപോലെ കഴുത്തിലിട്ടയാള്‍ പാമ്പുകടിയേറ്റു മരിച്ചു (വിഡിയോ)

പാമ്പിനെ മാലപോലെ കഴുത്തിലിട്ടയാള്‍ പാമ്പുകടിയേറ്റു മരിച്ചു (വിഡിയോ)


ജയ്പൂര്‍: മൂര്‍ഖന്‍ പാമ്പിനെ മാലപോലെ കഴുത്തിലിട്ടയാള്‍ക്ക് പാമ്പു കടിയേറ്റ് അന്ത്യം. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാളാണ് പാമ്പിനെ കഴുത്തിലിട്ടുകൊടുത്തത്. കടിയേറ്റ് ഒരുമണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.

പ്രദേശത്തു നിന്നും പിടികൂടിയ പാമ്പിനെ കഴുത്തിലിട്ട് ഫോട്ടോയെടുക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് വാര്‍ത്തകള്‍. നിരവധിയാളുകള്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ തടിച്ചുകൂടി. കഴുത്തിലിടുന്നതിനിടെ പാമ്പ് തിരിഞ്ഞ് ഇയാളുടെ വലതുനെറ്റിയില്‍ കൊത്തി. ഏറെ നേരം കഴിയുന്നതിന് മുന്‍പ് ഇയാള്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു മരുന്നു നല്‍കിയെങ്കിലും ഒരു മണിക്കൂറത്തെ ആയുസുകൂടിയേ അയാള്‍ക്കുണ്ടായിരുന്നുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com