ഗംഗാനദി ശുചീകരിക്കാന്‍ സൈന്യമിറങ്ങും; 167 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗംഗാ നദിയുടെ ശുദ്ധീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സൈനീക വിഭാഗത്തിന് രൂപം നല്‍കും
ഗംഗാനദി ശുചീകരിക്കാന്‍ സൈന്യമിറങ്ങും; 167 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:ഗംഗാ നദിയെ ശുദ്ധീകരിച്ച് പുണ്യ നദിയാക്കാന്‍ സൈന്യമിറങ്ങും. ഗംഗാ നദിയുടെ ശുദ്ധീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സൈനീക വിഭാഗത്തിന് രൂപം നല്‍കും. 

167 കോടി രൂപയാണ് ഇതിലേക്കായി വകയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം ഗംഗാ നദിയുടെ ശുദ്ധീകരണത്തിന് നരേന്ദ്ര മോദി വലിയ പരിഗണന നല്‍കിയിരുന്നു. ഇപ്പോള്‍ ബിഹാറും, ബംഗാളും ഒഴികെ ഗംഗ ഒഴുകുന്ന സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഗംഗ നദിയുടെ ശുചീകരണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കോമ്പോസൈറ്റ് ഇക്കളോജിക്കല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ പ്രത്യേക സേനയെ ഗംഗാ നദിയുടെ ശുദ്ധീകരണത്തിനിറക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി സര്‍ക്കാര്‍ 167 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു. 

പ്രത്യേക സേനയെ രൂപീകരിക്കുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല സേനയ്ക്കായിരിക്കും. മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും, മണ്ണൊലിപ്പ് തടയുന്നതിനുള്‍പ്പെടെ സേന നടപടിയെടുക്കും. നദി വൃത്തിയായി സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനോടൊപ്പം, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സന്തുലിത മേഖലകളില്‍ സൈന്യം നിരീക്ഷണം ഏര്‍പ്പെടുത്തും. 

മലിനീകരണം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും സേന ഭാഗമാകും. വെള്ളപ്പൊക്കമോ, പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുകയാണെങ്കിലും ഈ സേനയുടെ സഹായം ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com