അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ഹൃദയാഘാതമെന്ന് സൂചന

ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ഹൃദയാഘാതമെന്ന് സൂചന

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്റെ ആരോഗ്യനില ഗുരുതരമെന്ന് സൂചന. ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീലിന്റെ പ്രതികരണം. ഇന്ത്യ തിരയുന്ന രണ്ട് അധോലോക നേതാക്കളാണ് ദാവൂദ് ഇബ്രാഹിമും, ഛോട്ടാ ഷക്കീലും. എന്നാല്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മാറി വന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

കറാച്ചിയില്‍ ഏപ്രില്‍ 19ന് മരുമകന്റെ അത്താഴ വിരുന്നില്‍ ദാവൂദ് പങ്കെടുത്തതായാണ് ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. 1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണ് ദാവൂദെന്നാണ് ഇന്ത്യയിലെ അന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍. ഈ കേസില്‍ 2015ല്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയെങ്കിലും ദാവൂദിനെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com