വെങ്കയ്യാനായിഡു ഉപരാഷ്ട്രപതി

516 വോട്ട് നേടിയാണ് വെങ്കയ്യയുടെ വിജയം - ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ ലഭിച്ചു - കേരളത്തില്‍ നിന്നുള്ള എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദള്‍ വഹാബിനും വോട്ട് രേഖപ്പെടുത്താനായില്ല
വെങ്കയ്യാനായിഡു ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം. 516 വോട്ട് നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മഹാത്മഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണഗാന്ധിയെ പരാജയപ്പെടുത്തിയത്. സാധുവായ 760 വോട്ടുകളില്‍ വെങ്കയ്യാ നായിഡുവിന് 516 വോട്ടുകളും ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളുമാണ് ലഭിച്ചത്. പതിനൊന്നുവോട്ടുകള്‍ അസാധുവായി.

രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടിംഗ്. 785 എംപിമാരില്‍ 771 പേര്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. 14 എംപിമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. വോട്ടിംഗ് സമയം കഴിഞ്ഞതിനാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദള്‍ വഹാബിനും വോട്ട് രേഖപ്പെടുത്താനായില്ല. കേണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ആശുപത്രിയിലായധിനാല്‍ രണ്ട് ബിജെപി എംപിമാര്‍ക്കും വോട്ട് രേഖപ്പെടുത്തിയില്ല. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നാലുപേരാണ് വോട്ട് രേഖപ്പെടുത്താത്ത എംപിമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com