ഭോപ്പാല്‍ ജയിലില്‍ അച്ഛനെ കാണാനെത്തിയ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

വിചാരണത്തടവുകാരനായി ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്കാണ് ദുരനുഭവമുണ്ടായത്.
ഭോപ്പാല്‍ ജയിലില്‍ അച്ഛനെ കാണാനെത്തിയ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

ഭോപ്പാല്‍: അച്ഛനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ മക്കളുടെ മുഖത്ത് ജയിലധികൃതര്‍ സീല്‍ പതിപ്പിച്ചു. വിചാരണത്തടവുകാരനായി ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്കാണ് ദുരനുഭവമുണ്ടായത്.

ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

രക്ഷാബന്ധന്‍ ദിനത്തില്‍ പിതാവിനെക്കാണാന്‍ അടുത്ത ബന്ധുവിന്റെ കൂടെയാണ് ഇവര്‍ ജയിലിലെത്തിയത്. ജയില്‍ അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയില്‍മന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മിഷന്‍ ഡോക്ടര്‍ രാഖവന്ദ്രയും അറിയിച്ചിട്ടുണ്ട്.

അതേസമയം കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതര്‍പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com