കെജരിവാളിന് ബിജെപി നേതാവിന്റെ ജന്മദിന സമ്മാനം- ഒരു ജോടി തുകല്‍ ഷൂസ്

കെജരിവാളിന്റെ കാപട്യത്തിനുള്ള സമ്മാനമാണ് ഇതെന്നാണ് രാഘവ് മണ്ഡല്‍ പറയുന്നത്
കെജരിവാളിന് ബിജെപി നേതാവിന്റെ ജന്മദിന സമ്മാനം- ഒരു ജോടി തുകല്‍ ഷൂസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ബിജെപിയുടെ വക പിറന്നാള്‍ സമ്മാനമായി തുകല്‍ ഷൂസ്. ബിജെപി ഡല്‍ഹി ഘടകം മീഡിയാ ടീമിലെ അംഗമായ രാഘവ് മണ്ഡലാണ് കെജരിവാളിന് ഒരു ജോടി തുകല്‍ ഷൂസ് സമ്മാനം നല്‍കിയത്. കെജരിവാളിന്റെ കാപട്യത്തിനുള്ള സമ്മാനമാണ് ഇതെന്നാണ് രാഘവ് മണ്ഡല്‍ പറയുന്നത്.

പതിവായി ജോഗിങ് ഷൂസ് ഉപയോഗിക്കുന്നയാളാണ് കെജരിവാളെന്ന് മണ്ഡല്‍ പറഞ്ഞു. എന്നാല്‍ പൊതുപരിപാടിയിലും ഔദ്യോഗിക പരിപാടിയിലും വരുമ്പോള്‍ സാധാരണ ചെരുപ്പ് കെജരിവാള്‍ ധരിക്കാറ്. ഇത് കാപട്യമാണ്. ഇതിനെതിരായ പ്രതിഷേധമാണ് തന്റെ സമ്മാനമെന്ന് ബിജെപി നേതാവ് പറയുന്നു.

ഓണ്‍ലൈനിലൂടെയാണ് രാഘവ് മണ്ഡല്‍ ഷൂസ് ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി അഡ്രസ് ആയി കെജരിവാളിന്റെ സിവില്‍ ലൈനിലെ വിലാസം നല്‍കുകയായിരുന്നു. ജന്മദിന സമ്മാനം എന്ന നിലയില്‍ പാഴ്‌സല്‍ എത്തിക്കണമെന്നും മണ്ഡല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com