ബിജെപി പത്തല്ല, അന്‍പത് വര്‍ഷം ഭരിക്കുമെന്ന് അമിത് ഷാ

രാജ്യത്ത് ബിജെപി പത്ത് വര്‍ഷമല്ല അന്‍പത് വര്‍ഷം ഭരിക്കുമെന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ - 1,387 എംഎല്‍എമാരും കേന്ദ്രസര്‍ക്കാരിന് 330 എംപിമാരുടെ പിന്തുണയുണ്ടെന്നും അമിത് ഷാ
ബിജെപി പത്തല്ല, അന്‍പത് വര്‍ഷം ഭരിക്കുമെന്ന് അമിത് ഷാ

ഭോപ്പാല്‍: രാജ്യത്ത് ബിജെപി പത്ത് വര്‍ഷമല്ല അന്‍പത് വര്‍ഷം ഭരിക്കുമെന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പാര്‍ട്ടിക്ക് 1,387 എംഎല്‍എമാരും കേന്ദ്രസര്‍ക്കാരിന് 330 എംപിമാരുടെ പിന്തുണയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പാര്‍ട്ടിക്ക് ഇങ്ങനെ മുന്നേറാനായത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തിന്റെ ഭാഗമായാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് അടുത്ത പത്തുവര്‍ഷം മറ്റാരും അധികാരത്തിലെത്തില്ല, പക്ഷെ അന്‍പത് വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയാല്‍ മാത്രമെ സമൂലമായ മാറ്റം സാധ്യമാകുമെ്ന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ പാര്‍ട്ടി നേതൃയോഗത്തിലാണ് അമിത് ഷായുടെ അഭിപ്രായം. യോഗത്തില്‍ ബിജെപി കോര്‍ഗ്രൂപ്പ് അംഗങ്ങള്‍, ഓഫീസ് ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. രാജ്യവ്യാപകമായി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ 110 ദിവസ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മധ്യപ്രദേശിലെ ത്രിദിന സന്ദര്‍ശനം.

മധ്യപ്രദേശിലെ അടുത്ത തെരഞ്ഞെടുപ്പില്‍ 200ല്‍ കുറയാത്ത സീറ്റുകളും നേടുമെന്നും ലോക്‌സഭയിലേക്കും 29 സീറ്റുകളും നേടാന്‍ പാര്‍ട്ടിക്ക് കഴിയണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍്ട്ടിയെ ശിവരാജ് സിംഗ് ചൗഹാന്‍ ത്‌ന്നെ നയിക്കുമെന്നും കേന്ദ്രമന്ത്രിസഭയില്‍ താന്‍ അംഗമാകില്ലെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് നിയമസഭയില്‍ തന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് പോയതെന്നും അമിത് ഷാ പറഞ്ഞു.

2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 ലേറെ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ പുതിയ പദ്ധതികള്‍. നിലവിലുള്ള 150 സീറ്റുകളില്‍ പരാജയപ്പെടുമെന്ന പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വെയുടെ ഭാഗമായാണ് പുതിയ പരിപാടികളുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി 600 മുഴുവന്‍ സമയ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. ഹിന്ദി ബെല്‍റ്റ് മേഖലകളില്‍ നിന്ന് അടുത്ത തവണ തിരിച്ചടികള്‍ ഉണ്ടായേക്കുമെന്ന തിരിച്ചറിവാണ് മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വാധിനം വര്‍ധിപ്പിക്കാനുള്ള തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com