ആള്‍ക്കൂട്ട അക്രമത്തില്‍ മലയാളികളും ഭീതിയില്‍: ആശങ്കയറിയിച്ച് മുഖ്യമന്ത്രി; ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണം 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു
ആള്‍ക്കൂട്ട അക്രമത്തില്‍ മലയാളികളും ഭീതിയില്‍: ആശങ്കയറിയിച്ച് മുഖ്യമന്ത്രി; ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണം 

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഹരിയാനയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. ഇവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഭീതിയിലാണ്. അക്രമം നടക്കുന്നപ്രദേശങ്ങളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ തന്നെ വിളിക്കുന്നുണ്ട്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കപാലം ഡല്‍ഹിയിലേക്കും രാജസ്ഥാനത്തിലേക്കും പടര്‍ന്നിരിക്കുകയാണ്. ആള്‍ദൈവത്തിനായി ആരംഭിച്ച ആള്‍ക്കൂട്ട അക്രമത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 32 കടന്നു. ആയിരത്തോളംപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ആള്‍ക്കൂട്ടം അഗ്‌നിക്കിരയാക്കി. റാം റഹീമിന്റെ ഒന്നരലക്ഷത്തോളം അനുയായികളാണ് തെരുവിലുള്ളത്.പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാണയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ആനന്ദ് വിഹാര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു റേവ എക്‌സപ്രസിന് അക്രമികള്‍ തീയിട്ടു. ഡല്‍ഹിയില്‍ മാത്രം 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയബാദ്,നോയിഡ എന്നിവിടങ്ങളിലും നിരോധനാജ്ഞയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com