ആള്‍ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി; കലാപകാരികളെ വെറുതെവിടില്ല

നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, കലാപകാരികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി
ആള്‍ദൈവത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി; കലാപകാരികളെ വെറുതെവിടില്ല

ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ അറസ്റ്റിന് പിന്നാലെ സംഘര്‍ഷം സൃഷ്ടിച്ചവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലൂടെയായിരുന്നു ഉത്തരേന്ത്യയിലുണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. 

വിശ്വാസങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ല. അത് വ്യക്തികളുടേയോ, സമുദായത്തിന്റേയോ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടേയോ പേരിലുള്ള വിശ്വാസമായാലും മാറ്റമില്ല. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, കലാപകാരികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. 

ഗാന്ധിജിയുടേയും, ബുദ്ധന്റേയും നാടാണ് ഇന്ത്യ. ഇവിടെ ഒരു തരത്തിലുമുള്ള ഹിംസയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്‍കി ബാതിലൂടെ പ്രധാനമന്ത്രി മലയാളികള്‍ക്ക് ഓണാശംസകളും നേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com