ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രം ബിജെപി അടിച്ചു തകര്‍ത്തു; മുപ്പതോളം പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ പൂട്ടിച്ചു

അടച്ചുപൂട്ടാന്‍ തയ്യാറാവാതിരുന്നതോടെ ബിജെപി പ്രവര്‍ത്തകരെത്തി നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു
ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രം ബിജെപി അടിച്ചു തകര്‍ത്തു; മുപ്പതോളം പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ പൂട്ടിച്ചു

ചെന്നൈ: ക്രിസ്ത്യാന്‍ പ്രാര്‍ഥന കേന്ദ്രം അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരു ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കോയമ്പത്തൂരിലുണ്ടായ ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇവിടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് പ്രാദേശിക ബിജെപി നേതാവായ നന്ദ്കുമാറിന്റെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സംഘടിച്ചെത്തി പ്രാര്‍ഥനാ കേന്ദ്രം അടിച്ചു തകര്‍ത്തത്. ഈ പ്രാര്‍ഥനാ  കേന്ദ്രം അടച്ചുപൂട്ടണമെന്ന് തഹസില്‍ദാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അടച്ചുപൂട്ടാന്‍ തയ്യാറാവാതിരുന്നതോടെ ബിജെപി പ്രവര്‍ത്തകരെത്തി നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രാദേശിക ജനങ്ങള്‍ക്കുള്ള സഹായം  വിതരണം ചെയ്യുന്നതിന് ഇടയിലായിരുന്നു കസേരകള്‍ ഇവര്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. സംഘര്‍ഷാവസ്ഥ വളരുന്നതിന് ഇടയാക്കിയെന്ന് ആരോപിച്ച് ഇവിടുത്തെ പാസ്റ്ററിനെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഇതുള്‍പ്പെടെ സമാനമായ 30 പ്രാര്‍ഥന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കോയമ്പത്തൂര്‍ പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.  ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു  ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com