പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍; മോദിക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം

ഗുജറാത്തിലെ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളും അവസാനിച്ചതിന് ശേഷമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കൂടുന്നത്
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍; മോദിക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ജിഎസ്ടി, അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഭരണപക്ഷത്തെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദമാകും. 

ഗുജറാത്തിലെ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളും അവസാനിച്ചതിന് ശേഷമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കൂടുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം സഭയില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. അന്തരിച്ച  പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആദരവ് അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

തിങ്കളാഴ്ച മുതലാണ് പാര്‍ലമെന്റ് സമ്മേളനം സജീവമാകുക. അന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കൂടി വരുന്നതോടെ സഭയില്‍ അതിന്റെ അലയൊലികള്‍ കാണാം. ഗുജറാത്തില്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും, സീറ്റുകളുടെ  എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ തന്നെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ  ആക്രമണോത്സുകത വീണ്ടും വര്‍ധിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com