നിങ്ങള്‍ ഏതുതരം ടോയിലറ്റാണ് ഉപയോഗിക്കുന്നത്; വെസ്‌റ്റേണ്‍ ടോയിലറ്റിന് ഫത്‌വയുമായി പള്ളി കമ്മിറ്റികള്‍

ബൊഹ്‌റ മുസ്‌ലിമുകള്‍ വെസ്റ്റേണ്‍ സ്റ്റൈല്‍ ടോയിലറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മത നേതാക്കന്‍മാരുടെ നിര്‍ദേശം. 
നിങ്ങള്‍ ഏതുതരം ടോയിലറ്റാണ് ഉപയോഗിക്കുന്നത്; വെസ്‌റ്റേണ്‍ ടോയിലറ്റിന് ഫത്‌വയുമായി പള്ളി കമ്മിറ്റികള്‍

ബൊഹ്‌റ മുസ്‌ലിമുകള്‍ വെസ്റ്റേണ്‍ സ്റ്റൈല്‍ ടോയിലറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മത നേതാക്കന്‍മാരുടെ നിര്‍ദേശം. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ബൊഹ്‌റ മുസ്‌ലിം കുടുംബങ്ങളിലേക്ക് പള്ളികളില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ വരികയും ഫോണ്‍ വിളികള്‍ വരികയും ചെയ്യുന്നുണ്ടെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൊഹ്‌റ മുസ്‌ലിമുകള്‍ ഇതര വിഭാഗത്തില്‍ പെട്ടവരുടെ ഹാളുകളില്‍ വിവാഹമോ ആഘോഷങ്ങളോ നടക്കുന്നതില്‍ പങ്കെടുക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ചത് വിവാദമായതിന് പിന്നാലെയാണ് മതനേതാക്കന്‍മാരുടെ പുതിയ കക്കൂസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

വീട്ടിലെ സ്ത്രീകളോടാണ് മതനേതാക്കന്‍മാര്‍ ഇക്കാര്യം വിളിച്ച് അന്വേഷിക്കുന്നതെന്നും. രണ്ടാമത് നേരിട്ട് കാണാന്‍ വിളിച്ചു വരുത്തിയതിന് ശേഷം ടോയിലറ്റുകള്‍ മാറ്റി ഇന്ത്യന്‍ രീതിയിലുള്ളവയാക്കി മാറ്റണമെന്ന് നിര്‍ബന്ധിക്കുമെന്നും ദാവൂദി  ബൊഹ്‌റ മുസ്‌ലിം കുടുംബാഗംങ്ങളായ യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിക്ക് സ്വന്തം വീട്ടിലെ സ്വകാര്യതയില്‍ ഇടപെടാന്‍ എന്ത് അധികാരമെന്നും ഇവര്‍ ചോദിക്കുന്നു. 

ബോധവത്കരണ യജ്ഞം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നത് എന്നുമാണ് പള്ളിക്കാരുടെ ഉത്തരം. 
ഇന്ത്യന്‍ ടോയിലറ്റുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യകരമായ ഉപയോഗങ്ങള്‍ ഉണ്ടെന്നും ഇന്ത്യന്‍ ടോയിലറ്റുകള്‍ കൂടുതല്‍ വൃത്തിയുള്ളതാണെന്നും  പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു ബൊഹ്‌റ പള്ളി വക്താവ് വ്യരക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com