സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ മാത്രം ജോലി ചെയ്താല്‍ മതി; വന്‍ റാലി നടത്താന്‍ തീരുമാനിച്ച് തീവ്ര കന്നഡ സംഘടന

കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രമേ ജോലി നല്‍കാവു എന്നാവശ്യപ്പെട്ട് ജാഥ നടത്താനൊരുങ്ങി തീവ്ര കന്നട സംഘനട
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ മാത്രം ജോലി ചെയ്താല്‍ മതി; വന്‍ റാലി നടത്താന്‍ തീരുമാനിച്ച് തീവ്ര കന്നഡ സംഘടന

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രമേ ജോലി നല്‍കാവു എന്നാവശ്യപ്പെട്ട് ജാഥ നടത്താനൊരുങ്ങി തീവ്ര കന്നട സംഘനട കര്‍ണ്ണാടക രക്ഷാ വേദികേ.സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കന്നഡിഗര്‍ക്ക മാത്രമേ ജോലി നല്‍കാന്‍ പാടുള്ളുവെന്നും സംഘടനമുന്നോട്ടുവയ്ക്കുന്ന  എട്ട് ആവശ്യങ്ങളില്‍പ്പെടുന്നു. ബെംഗളൂരുവിലാണ് റാലി നടത്താന്‍ പോകുന്നത്. 

കന്നഡിഗര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന 1985ലെ സരോജിനി മഹിഷി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരേയും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സരോജിനി മഹിഷി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ് ഇത്തവണ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. 

കേന്ദ്ര,സംസ്ഥാന സ്ഥാപനങ്ങളിലേക്കുള്ള യോഗ്യത പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ കന്നഡയിലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 
നിലവില്‍ കര്‍ണാടക സര്‍ക്കാരിന് കീഴിലും അല്ലാതെയുമായി നിരവധി ഇതര സംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗലൂരുവില്‍ വിദേശികളകടക്കം ജോലി ചെയ്യുന്നുണ്ട്.  കര്‍ണ്ണാടകത്തില്‍ താമസിക്കുന്നവരെല്ലാം നിര്‍ബന്ധമായി കന്നഡ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com