മുംബൈ തീപിടുത്തം; 29കാരി മരണത്തിന് കീഴടങ്ങിയത് ജന്‍മദിനാഘോഷത്തിനിടെ

സുഹൃത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത നിമിഷം ജീവന്‍ നഷ്ടപ്പെടാന്‍ പോവുകയാണെന്ന് ഈ പെണ്‍കുട്ടി സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. 
മുംബൈ തീപിടുത്തം; 29കാരി മരണത്തിന് കീഴടങ്ങിയത് ജന്‍മദിനാഘോഷത്തിനിടെ

മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ഖുശ്ബു മെഹ്ത എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്. സുഹൃത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത നിമിഷം ജീവന്‍ നഷ്ടപ്പെടാന്‍ പോവുകയാണെന്ന് ഈ പെണ്‍കുട്ടി സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. 

പിറന്നാള്‍ കേക്ക് മുറിച്ച് കൂട്ടുകാരുമായി പൊട്ടിച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനകമായിരുന്നു ദുരന്തം സംഭവിച്ചത്. തീ പടരുന്നത് കണ്ട് സമീപത്തുള്ള ശുചിമുറിയിലേക്ക് ഓടിക്കയറിയതാണ് ഖുഷ്ബു മെഹ്ത്തയെന്ന് 29കാരിക്കും കൂട്ടുകാര്‍ക്കും വിനയായത്.

മുംബയ് സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ 12.30ഓടെയുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചിരുന്നു. കെട്ടിടത്തിലെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന മോജോ ബ്രിസ്‌റ്റോ എന്ന റെസ്‌റ്റോറന്റില്‍ രാത്രി വൈകിയും ഖുഷ്ബുവിന്റെ ജന്മദിനാഘോഷ പാര്‍ട്ടി നടന്നിരുന്നു. ഇതിനിടയിലാണ് തീ പിടിച്ചതും ദുരന്തം സംഭവിച്ചതും. അപകടത്തില്‍ പെട്ട ഖുഷ്ബുവിന്റെ മൃതദേഹം ഭര്‍ത്താവെത്തിയാണ് തിരിച്ചറിഞ്ഞത്. 

അപകടം നടന്ന റെസ്‌റ്റോറന്റില്‍ തീപിടിത്തം തടയാന്‍ തക്ക യാതൊരു വിധ സജ്ജീകരണങ്ങളും ഇല്ലായിരുന്നുവെന്ന് ഖുഷ്ബുവിന്റെ കുടുംബം ആരോപിച്ചു. തീയണയ്ക്കുന്നതിന് ഫയര്‍ എക്‌സ്റ്റിന്‍ഗ്യൂഷറുകളോ അപകടമുണ്ടാകുമ്പോള്‍ പുറത്ത് കടക്കാന്‍ അടിയന്തര വാതിലുകളോ ഇവിടെ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ ഏജന്‍സികളും തികഞ്ഞ അനാസ്ഥയിലാണെന്നും ഖുഷ്ബുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com