ഡിഎംകെ നിരാഹാര സമരം തുടങ്ങി

Published: 22nd February 2017 02:07 PM  |  

Last Updated: 22nd February 2017 02:58 PM  |   A+A-   |  

ചെന്നൈ: വിശ്വാസവോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നിരാഹാര സമരം തുടങ്ങി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തിരുച്ചിറപ്പള്ളിയില്‍ സമരം ഉദ്ഘാടനം ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് എംഎല്‍മാരെ ബലം പ്രയോഗിച്ച് പുറത്താക്കി നടത്തിയ വോട്ടെടുപ്പ് അംഗീകരിക്കാനാവില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.

 

TAGS
DMK Strike