ആദിയോഗിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

112 അടി ഉയരമുള്ള പ്രതിമ ലോകത്തെ വലിയ മുഖരൂപംരണ്ടര വര്‍ഷം കൊണ്ടാണ് ശിവന്റെ മുഖരൂപം രൂപകല്‍പ്പന ചെയ്തത്
ആദിയോഗിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ആദിയോഗിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 112 അടി ഉയരമുള്ള ആദിയോഗയുടെ പ്രതിഷ്ഠ ഇതോടെ ലോകത്തെ വലിയ മുഖരൂപമാണെന്ന വിശേഷണവും സ്വന്തമാക്കി. ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണ് യോഗയെന്ന് മോദി അഭിപ്രായപ്പെട്ടു. ലോകത്ത് എല്ലാവര്‍ക്കും ഇന്നാവശ്യം സമാധാനമാണെന്നും മോദിപറഞ്ഞു.  മുഖ്യമന്ത്രിമാരായ പളനിസ്വാമി, ശിവരാജ്‌സിങ് ചൗഹാന്‍, തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ബേദി തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന്റെ നാലു ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 112 അടിയുള്ള ആദി യോഗിയുടെ പ്രതിമയുടെ അനാച്ഛാദനമാണ് ഇന്ന് നിര്‍വഹിച്ചത്. ഇഷ ഫൗണ്ടേഷനാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉരുക്ക്് കൊണ്ട് നിര്‍മ്മിച്ച പ്രതിമ 8മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെ പ്രതിമ സ്ഥാപിക്കുന്നത് കിഴക്കന്‍ മേഖലയായ വാരാണസിയിലാണ്. മൂന്നാമത്തെത് ഉത്തര മേഖലയായ ഉത്തര ദല്‍ഹിയിലും നാലാമത്തെത് ദക്ഷിണ മേഖലയായ മുംബൈയിലുമാണ് സ്ഥാപിക്കുന്നത്. അതേസമയം പ്രധാനമന്ത്രി ചടങ്ങില്‍  പങ്കെടുക്കരുതെന്നാവശ്യ്പപെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com