ദേശീയ പാതയോരത്തെ മദ്യനിരോധനം; ദേശീയ പാത പദവി സംസ്ഥാന സര്‍ക്കാരിന് മാറ്റാമെന്ന് സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2017 04:54 PM  |  

Last Updated: 11th July 2017 06:17 PM  |   A+A-   |  

Supreme-Court-of-India-min

ന്യൂഡല്‍ഹി: നഗരപാതകളുടെ ദേശീയ പാത പദവി എടുത്തു കളയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ദേശീയ പാത പദവിയിലുള്ള റോഡുകളുടെ പദവി മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കി. 

എന്നാല്‍ ഇത് സംബന്ധിച്ച് ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി കോടതിയെ സമീപിക്കാം. 

ഛണ്ഡിഗഡിലൂടെയുള്ള ദേശീയ പാതകളുടെ പദവി മാറ്റിയ നടപടി സ്റ്റേ ചെയ്ത പഞ്ചാബ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. ദേശീയ പാതയോരത്ത് മദ്യശാലകള്‍ നിരോധിച്ചതില്‍ ഇളവ് തേടി കേരളത്തില്‍ നിന്നുമുള്ള ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നല്‍കി ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.