ആസാദി യാത്ര നടത്തി; കനയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

ദലിതര്‍ക്ക് ഭൂമി നല്‍കുക,ദലിതര്‍ക്ക് നേരെ നടക്കുന്ന സവര്‍ണ്ണ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യാങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്
ആസാദി യാത്ര നടത്തി; കനയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

മെഹ്‌സന: ഉന സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗുജറാത്തില്‍ ആസാദി യാത്ര നടത്തിയതിന് ദലിത് നേതാവ് ജിഗ്നേഷ് മേവാനിയേയും വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനേയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ജാഥ നടത്തി എന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

ഇരുവരും ഉള്‍പ്പെടെ 15പേരെയാണ് കസ്റ്റഡിയിലെടുത്തത്‌. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് കണ്‍വീനറായ മേവാനിയുടെ നേതൃത്വത്തിലാണ് ആസാദി കൂച്ച് എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മാര്‍ച്ചിന് തുടക്കമിട്ടത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കിസാന്‍ മുക്തി യാത്ര ഇവരോടൊപ്പം ചേരുകയായിരുന്നു. മാര്‍ച്ചിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ യാത്രയുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്ന് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കുകയും ചെയ്തിരുന്നു. മെഹ്‌സാന സിറ്റി പൊലീസ് സ്‌റ്റേഷനിലേ്ക്കാണ് ഇവരെ കൊണ്ടുപോയത്.കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 143 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 

ദലിതര്‍ക്ക് ഭൂമി നല്‍കുക,ദലിതര്‍ക്ക് നേരെ നടക്കുന്ന സവര്‍ണ്ണ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യാങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. പൊലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇവരെ വിട്ടയച്ചതായി അറിയുന്നു. ജാഥ അവസാനപ്പിക്കില്ലെന്നും ലക്ഷ്യസ്ഥാനത്ത് എത്തിക്കുമന്നും ജാഥയുടെ കോ- കണ്‍വീനര്‍ കൗശിക് പര്‍മാര്‍ അറിയിച്ചു.പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗുജാറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ മര്‍ദ്ദിത് ദേശവ്യാപക പ്രക്ഷോഭങ്ങള്‍ക്കു കാരണമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com