സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കും

അധാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബഞ്ചാണ് ഇക്കാര്യം പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബഞ്ചിനെ നിര്‍ദ്ദേശിച്ചത്
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കും

ന്യുഡല്‍ഹി:സ്വകാര്യതയ്ക്കുള്ള അവകാശം പൗരന്റെ മൗലികാവകാശമാണോയെന്ന് സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കും. അധാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബഞ്ചാണ് ഇക്കാര്യം പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബഞ്ചിനെ നിര്‍ദ്ദേശിച്ചത്.ഒന്‍പതംഗ വിശാല ബഞ്ച് ഇക്കാര്യം പഠിച്ച് തീരുമാനമെടുത്ത ശേഷമാകും ആധാര്‍ സ്വകാര്യത ലംഘിക്കുകയാണ് എന്ന കേസുകളില്‍ തുടര്‍ നടപടികള്‍. 

ബുധനാഴ്ച മുതല്‍ ബഞ്ച് പഠനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.സമസ്ത സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമായിരിക്കുന്ന സാഹചര്യത്തില്‍ ആധാറിന്റെ വിശ്വാസ്യതയെക്കുറിച്ച വ്യാപക പരാതികള്‍ ലഭിച്ചിരുന്നു. പല കമ്പനികളും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആധാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്തും പൗരന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശല്ലെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ല എന്നാണ് കേന്ദ്രസര്‍ക്കാരും വാദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com