രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ബീഹാര്‍ ഗവര്‍ണറും നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും.
രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ന്യൂഡെല്‍ഹി: ബീഹാര്‍ ഗവര്‍ണറും നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ദളിത് മോര്‍ച്ചയുടെ മുന്‍ദേശീയ അധ്യക്ഷന്‍ കൂടിയാണ് രാംനാഥ് കോവിന്ദ്. ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമരൂപമായത്.

കെആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന മറ്റൊരാള്‍ കൂടിയാണ് കോവിന്ദ്. കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു. കൂടാതെ മറ്റുപാര്‍ട്ടികള്‍ക്കും പിന്തുണയ്‌ക്കേണ്ടിവരുമെന്നും ബിജെപി വിലയിരുത്തുന്നു.

കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുമ്പോഴും ബീഹാറിലെ പാര്‍ട്ടി ഘടകത്തിലും വലിയ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നിട് ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനേതൃത്വം അംഗീകരിക്കുകയായിരുന്നു. കൂടാതെ ആര്‍എസ്എസിനും ബിജെപിക്കും ഒരേപോലെ തന്നെ സ്വീകാര്യനാണ് രാംനാഥ് കോവിന്ദ്. കോവിന്ദ് രാഷ്ട്രപതിയായാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാത്ത ഒരാള്‍ എന്നതും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം നേടാന്‍ സഹായകമായി. സുഷമാ സ്വരാജ്, സുമിത്രാ മഹാജന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ പറഞ്ഞിരുന്നെങ്കിലും യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥിന്റെ പേര് പ്രഖ്യാപിച്ചതുപോലെ തികച്ചും നാടകീയമായിട്ടായിരുന്നു കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്.

സോണിയാ ഗാന്ധിയമുമായും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍  സിങ്ങുമായി സംസാരിക്കുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യറെടുപ്പാണാന്നെത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com