ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പീഡനത്തിന് ശേഷം യുവതിയെ വലിച്ചെറിഞ്ഞു

ജൂണ്‍ ആദ്യം ഗുഡ്ഗാവോണില്‍ കുഞ്ഞുമായി വീട്ടിലേക്ക് പോകവെ യുവതിയെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ ആക്രമിക്കുകയും, കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു
ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പീഡനത്തിന് ശേഷം യുവതിയെ വലിച്ചെറിഞ്ഞു

ഗുഡ്ഗാവോണ്‍: ഓടുന്ന കാറിനുള്ളില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡാഗാവോണില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 

കാറിനുള്ളില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിക്ക് സമീപം യുവതിയെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

രാത്രി എട്ട് മണിയോടെ സൊഹ്നാ റോഡില്‍ വെച്ച് കുറച്ച് പേര്‍ ചേര്‍ന്ന് തന്നെ ബലപ്രയോഗത്തിലൂടെ കാറിനുള്ളിലേക്ക് കയറ്റിയെന്നും, പീഡനത്തിനിരയാക്കിയതിന് ശേഷം വലിച്ചെറിഞ്ഞെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 

എന്നാല്‍ യുവതിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗുഡ്ഗാവോണില്‍ ഒരു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്നത്. ജൂണ്‍ ആദ്യം കുഞ്ഞുമായി വീട്ടിലേക്ക് പോകവെ യുവതിയെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ ആക്രമിക്കുകയും, കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com