മരുന്നുകളും കാവി വത്കരിക്കുന്നു. രോഗികള്‍ക്ക് വെജിറ്റേറിയന്‍ ക്യാപ്‌സൂളുകള്‍ മതി

കേന്ദ്രമന്തി മനേകാഗാന്ധിയുടെ ശക്തമായ സമ്മര്‍ദ്ദമാണ് നീക്കത്തിന് പിന്നില്‍ - സസ്യഭുക്കുകളുടെ മതവികാരം വ്രണപ്പെടുന്നു അതിനാല്‍ ധാരാളം രോഗികള്‍ ക്യാപ്‌സൂള്‍ ഒഴിവാക്കുന്നു
മരുന്നുകളും കാവി വത്കരിക്കുന്നു. രോഗികള്‍ക്ക് വെജിറ്റേറിയന്‍ ക്യാപ്‌സൂളുകള്‍ മതി

ന്യൂഡെല്‍ഹി: പൂര്‍ണമായും സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നവ ഉപയോഗിച്ച് ക്യാപ്‌സൂള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര ആരോഗ്യ കുടംബക്ഷേമമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. രോഗികള്‍ക്ക് നല്‍കുന്ന നല്‍കുന്ന വെജിറ്റേറിയന്‍ അല്ലാത്ത ക്യാപ്‌സൂള്‍ ഗുളികള്‍ മാറ്റാനാണ് നീക്കം.

കേന്ദ്രമന്തി മനേകാഗാന്ധിയുടെ ശക്തമായ സമ്മര്‍ദ്ദമാണ് നീക്കത്തിന് പിന്നില്‍. സസ്യഭുക്കുകളുടെ മതവികാരം വ്രണപ്പെടുന്നു അതിനാല്‍ ധാരാളം രോഗികള്‍ ക്യാപ്‌സൂള്‍ ഒഴിവാക്കുന്നു എന്നതാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ വാദം. നിലവില്‍ ജെലാറ്റിന്‍ കൊണ്ടാണ് ക്യാപ്‌സൂളുകള്‍ പൊതിയുന്നത്. ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന 98% ക്യാപ്‌സ്യൂളുകളും ആനിമല്‍ ബേസ്ഡ് ജെലാറ്റിന്‍ ഉപയോഗിച്ച് ഉത്പാദിക്കപ്പെടുന്നവയാണ്. 

അസോസിയേറ്റഡ് ക്യാപ്‌സ്യൂള്‍സ്, അമേരിക്കന്‍ ക്യാപ്‌സുജെല്‍ എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് വെജിറ്റബില്‍ ക്യാപ്‌സ്യൂളുകള്‍ ഉത്പാദിപ്പിക്കുന്നത്. മൃഗങ്ങളുടെ കോശം, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചാണ് സാധാരണ ക്യാപ്‌സ്യൂളുകള്‍ നിര്‍മിക്കുന്നത്.

ഇതുസംബന്ധിച്ച്  കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയക്ക് 2016ലാണ് മനേക ഗാന്ധി കത്ത് നല്‍കിയത്. ജെയിന്‍ സമുദായത്തില്‍ നിന്നും തനിക്ക് നിരവധി പരാതികള്‍ ലഭിച്ചുവെന്നും മറ്റൊരു സാധ്യത നില്‍ക്കുമ്പോള്‍ ജെലാറ്റിന്‍ ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഉള്ളടക്കം. കൂടാതെ സസ്യങ്ങളില്‍ നിന്നുള്ള ക്യാപ്‌സൂളുകള്‍ എളുപ്പത്തില്‍ ദഹിക്കുമെന്നും ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപവത്കരിച്ചതായും ഇക്കാര്യത്തില്‍ സ്വകാര്യമരുന്ന് നിര്‍മ്മാതാക്കളുടെ അഭിപ്രായം ആരാഞ്ഞതായുമാണ് റി്‌പ്പോര്‍ട്ടുകള്‍.

അതേസമയം 2016മെയില്‍ ചേര്‍ന്ന ടിഡിഎബി ഇക്കാര്യത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് ഇഷ്ടപ്രകാരം കഴിക്കാനല്ലെന്നും അസുഖത്തിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു. ഇക്കാര്യത്തില്‍ സസ്യഭുക്ക്, മാംസഭുക്ക് എന്നീ വേര്‍തിരിവുകള്‍ അപകടം വിതയ്ക്കുമെന്നുമായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com