കശ്മീരില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി; രണ്ടു തീവ്രവാദികളെ വധിച്ചു 

 സുരക്ഷാ സേന ചൊവ്വാഴ്ച മുതല്‍ ഇവിടെ തിരച്ചില്‍ നടത്തി വരികയായിരുന്നു.
 കശ്മീരില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി; രണ്ടു തീവ്രവാദികളെ വധിച്ചു 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സോപോറിലെ ഒരു വീട്ടില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന ചൊവ്വാഴ്ച മുതല്‍ ഇവിടെ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com